ഇൻസ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുമായി മലപ്പുറത്തുകാരന്റെ ഫുട്ബോള്‍ ഷോട്ടിന്റെ വീഡിയോ. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ് വാനാണ് ഇൻസ്റ്റാഗ്രാമില്‍ കോടികളുടെ ആരാധനാപാത്രമായത്.
നിലവില്‍ ഇൻസ്റ്റഗ്രാമില്‍ കൂടുതല്‍ കാഴ്ചക്കാര്‍ വീക്ഷിച്ച റീല്‍ ഫ്രീ സ്റ്റൈല്‍ വിഡിയോ ഉള്‍പ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടേതാണ്. കാബിയുടെ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോക്ക് 289 മില്യണ്‍ വ്യൂവേഴ്സ് ആണുള്ളത്. അതിനെ മറികടന്നാണ് റിസ് വാൻ 10 ദിവസം മുമ്ബ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാള്‍ തട്ടുന്ന 30 സെക്കൻഡ് റീലിന് പ്രതികരണം ലഭിച്ചത്. ഈ വിഡിയോ പത്ത് ദിവസം കൊണ്ട് 350 മില്യണ്‍ (35 കോടി) കാഴ്ചക്കാരാണ് കണ്ടത്.