ബംഗ്ലാദേശില്‍ ഭൂചലനം

ബംഗ്ലാദേശില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രതയില്‍ ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9.5ന് ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം.

ലക്ഷ്‌മിപൂര്‍ ജില്ലയിലെ റാംഗഞ്ചിന് കിഴക്ക് 8 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ധാക്കയിലും ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, അസാം എന്നിവിടങ്ങളിലും പ്രകമ്ബനം രേഖപ്പെടുത്തി. ഇന്ത്യയില്‍ ലഡാക്കിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.25ന് റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *