ഇൻഡ്യ മുന്നണി യോഗം വിളിച്ച്‌ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇൻഡ്യ മുന്നണി യോഗം വിളിച്ച്‌ കോണ്‍ഗ്രസ്. ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് യോഗം വിളിച്ചത്.

നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെയാണ് ഖാര്‍ഗെ ഇൻഡ്യ മുന്നണി നേതാക്കളെ യോഗത്തിനായി ഫോണില്‍ ക്ഷണിച്ചത്. നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമുള്ളത്.

തെലങ്കാനയില്‍ ലീഡുനിലയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടിട്ടുണ്ട്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. 156ലേറെ സീറ്റുകളിലാണ് ബി.ജെ.പി മധ്യപ്രദേശില്‍ മുന്നേറുന്നത്. 70 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം.

രാജസ്ഥാനില്‍ 100ലേറെ സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്ബോള്‍ കോണ്‍ഗ്രസ് ലീഡ് 72 സീറ്റില്‍ ഒതുങ്ങി. ഛത്തീസ്ഗഢില്‍ ലീഡ് നില മാറി മറിയുകയാണ്. നിലവില്‍ 49 സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നേറുന്നത്. 40 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്.

Leave a Reply

Your email address will not be published. Required fields are marked *