രാജസ്ഥാനില്‍ അധികാരം തിരിച്ച് പിടിച്ച് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ലീഡാണ് ബിജെപി നേടിയിരിക്കുന്നത്.
107 ഓളം സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
1993 ല്‍ കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഇത്തവണ പതിവ് തിരുത്തിക്കുറിക്കുമെന്നും അധികാരത്തുടര്‍ച്ച നേടുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. കോണ്‍ഗ്രസ് പ്രതീക്ഷകളെ തുണയ്ക്കുന്നതായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ലീഡ് തിരിച്ച് പിടിക്കാൻ ബി ജെ പിക്ക് സാധിച്ചു.