ല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ വ്യോമ ഗതാഗതം താറുമാറായി. 110 വിമാന സര്‍വീസുകളെയും 25ലധികം ട്രെയിൻ സര്‍വീസുകളെയും ഇത് ബാധിച്ചു.

ബുധനാഴ്ച രാവിലെ 50 മീറ്റര്‍ മാത്രമായിരുന്നു ഡല്‍ഹിയിലെ കാഴ്ച പരിധി. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സമീപ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ശക്തമായ മുടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്.

ഡല്‍ഹിയിലേക്ക് തിരിച്ച 25 ട്രെയിനുകള്‍ വൈകിയതായി ഉത്തര റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞ് ശക്തമായതിനാല്‍ റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിരവധി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആഗ്ര – ലക്നൗ എക്സ്പ്രസ്സ് വെയില്‍ ഉണ്ടായ കൂട്ടയിടയില്‍ ഒരാള്‍ മരിച്ചു. ബറേലി – സുല്‍ത്താൻപൂര്‍ ഹൈവേയില്‍ അതിവേഗത്തില്‍ എത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി.

പാട്യാല, ലക്നൗ, പ്രയാഗ്രാജ് എന്നിവിടങ്ങളില്‍ കാഴ്ച പരിധി 25 മീറ്ററാണ്. അമൃത്സറില്‍ കാഴ്ച പരിധി പൂജ്യം മീറ്ററായി കുറഞ്ഞു.

മൂടല്‍മഞ്ഞ് ശക്തമായതോടെ രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചികയും താഴ്ന്നു. 381 ആണ് ഡല്‍ഹിയിലെ വായു നിലവാരസൂചിക. വളരെ മോശം കാറ്റഗറിയിലാണ് ഇത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *