റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തില്‍ പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്.
ബജ്‌രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഹരിയാനയിലെ ഛരാ ഗ്രാമത്തിലെത്തിയാണ് ഗുസ്തി താരങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. 2022ലെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവും ഗ്രാമത്തില്‍ നിന്നുള്ള ദീപക് പുനിയയും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു.
“ഒരു ഗുസ്തിക്കാരന്റെ ദൈനംദിന ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാനാണ് അദ്ദേഹം വന്നത്. അദ്ദേഹം എന്നോടൊപ്പം ഗുസ്തി പിടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു,” എന്ന് ബജ്രംഗ് പുനിയ മാധ്യമങ്ങളോട് പ്രതികരിച്ചു.