ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം

മലപ്പുറം കൊളത്തുരില്‍ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ കൊളത്തൂര്‍ പൊലീസ് പിടികൂടി.

മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു.

ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. പിന്നീട് കുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോള്‍ വിവരം അറിയിക്കുകയായിരുന്നു. ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തില്‍ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *