കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്‍ ഡ്രെെവര്‍ മരിച്ചു

ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (34) ആണ്‌ മരിച്ചത്.കോഴിക്കോട്-വയനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 11 പേർ ചികിത്സയിലാണ്.

താമരശ്ശേരിക്കും പരപ്പൻപൊയിലിനും ഇടയില്‍ ഓടക്കുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 11:15 നാണ് അപകടമുണ്ടായത്. കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിർദിശയില്‍നിന്നുവന്ന ബസില്‍ കാ‍ർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായി തകർന്നു.

തൊട്ടുപിന്നാലെ എത്തിയ ലോറിയും കാറില്‍ ഇടിച്ച്‌ തലകീഴായി മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേ‍ർക്കും ബസ്സില്‍ ഉണ്ടായിരുന്ന ഒൻപത് പേർക്കുമാണ് പരിക്കേറ്റത്. ലോറിയില്‍ ഉണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *