ധാര്‍മ്മികത കമ്യുണിസ്റ്റുകാര്‍ക്ക് മാത്രമുള്ളതാണോ? റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പ്രതികരണവുമായി ദിവ്യ

പോക്സോ കുറ്റം ചുമത്തപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച്‌ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തുവന്നു.

ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും ഇവിടെ കോടതിയും നിയമവുമുണ്ടെന്നും ശരിയും തെറ്റും അവര്‍ തീരുമാനിക്കുമെന്നും പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ് എടുത്ത പശ്ചാത്തലത്തിലാണ് ദിവ്യയുടെ മാധ്യമ വിമർശനം. തങ്ങള്‍ക്കെതിരെ കേസെടുത്തതില്‍ ബ്രേക്കിങ് ഒന്നും കണ്ടില്ലെന്നും സ്‌കൂള്‍ കലോത്സവത്തിന് എത്തിച്ചേര്‍ന്ന പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ള ശ്രമം എന്ത് മാധ്യമ ധര്‍മമാണെന്നും അവർ ചോദിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ മാറി നില്‍ക്കുന്നതല്ലേ ധാര്‍മികത. അല്ല, ധാര്‍മികത കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രമേ വേണ്ടതുള്ളു എന്നാണോ.

സ്റ്റേഷനില്‍ പോകുമ്ബോഴും വരുമ്ബോഴും ലൈവ് ഇടാന്‍ മറക്കരുത്.ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന ഗീബല്‍സ്യന്‍ കോട്ടിട്ട അഭിനവ ചാനല്‍ ജഡ്ജിമാരുടെ അവതരണ റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. അപാരമായ കഴിവുള്ള അവതാരക സിംഹങ്ങള്‍ കുറെ അവിടെ ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്കു പോവണം എന്നത് ശരി. എന്നാല്‍ കുറ്റവും ശിക്ഷയും വിധിക്കുന്നത് ചില ചാനല്‍ ജഡ്ജിമാരാണെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവ്യയുടെ കമൻ്റിനെ അനുകുലിച്ച്‌ നിരവധി പേരാണ് രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *