ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെ വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി നേടും.
അമിത് ഷാ ഗാന്ധി നഗറില്‍ നിന്നാണ് മത്സരിക്കുക. കേരളത്തിലെ 12 സീറ്റുകളിലേക്ക് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ വി.മുരളീധരന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട് സി.കൃഷ്ണകുമാര്‍, ആലപ്പുഴ ശോഭാ സുരേന്ദ്രന്‍, കോഴിക്കോട് എം.ടി രമേശ്, വടകര പ്രഫുല്‍ കൃഷ്ണന്‍, കണ്ണൂര്‍ സി.രഘുനാഥ്, കാസര്‍കോട് എം.എല്‍ അശ്വിനി, പൊന്നാനിയില്‍ നിവേദിത സുബ്രഹമണ്യന്‍, മലപ്പുറം – ഡോ. അബ്ദുള്‍ സലാം എന്നിവര്‍ സ്ഥാനാര്‍ഥികളാകും.
16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ സ്ഥാനാർഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടില്ല.