കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു

 കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം കൃഷി ചെയ്തത്.

കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലാണ് കുങ്കുമക്കൃഷിക്കു യോജ്യമായ മണ്ണുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരുന്നു.

കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *