കനത്ത ചൂടിനിടെ നേരിയ ആശ്വാസമായി സംസ്ഥാനത്തെ മൂന്ന്് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.വരുന്ന മണിക്കൂറുകളില്‍ തിരുവനന്തപുരം ജി്‌ലയിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ കനക്കും. അതോ സമയം കൊല്ലം പാലക്കാട് ജില്ലകളില്‍ നിലവിലെ താപനിലയെക്കാള്‍ 2-3 ഡിഗ്രി സെഷ്യല്‍സ് വരെ ഉയരുമെനന്ും കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു.