കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോണ്‍ഗ്രസ്സിന്റെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു.
‘കോണ്‍ഗ്രസ്സ് ലീഗിനെ അപമാനിക്കുകയാണ്. ഇനി നടക്കാനുള്ളത് അടി പരിഹാസ്യരായി തുടരണോയെന്ന് ലീഗ് ആലോചിക്കട്ടെ. കോണ്‍ഗ്രസ് നെറികനെതിരെ ലീഗ് അണികള്‍ ക്ഷുഭിതരാണ്. മുസ്ലിംലീഗിന് 60 വര്‍ഷമായി രണ്ട് സീറ്റാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നത്’, ഇപി പറഞ്ഞു
1962ല്‍ കോണ്‍ഗ്രസില്‍ ചേരുന്ന സമയത്ത് മുസ്‌ലിം ലീഗിന് രണ്ടു സീറ്റുണ്ടായിരുന്നു. 2024 ആയി, ഇത്രയും കാലം ഈ രണ്ടു സീറ്റില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ സീറ്റിനു യോഗ്യതയുണ്ടോ അതോ ഇല്ലയോ എന്നായിരുന്നു ഇ പിയുടെ ചോദ്യം. അവര്‍ പരിഗണിക്കപ്പെടേണ്ടവരാണോ എന്നത് ആ മുന്നണിയുടെയും ലീഗിന്റെയും പ്രശ്‌നമാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പത്തറുപതു വര്‍ഷമായി ഈ രണ്ടു സീറ്റുമായി നടക്കുന്നു. ആ പരിഹാസ്യത അവര്‍ ചുമന്നുനടക്കണോയെന്ന് അവര്‍ത്തന്നെ ആലോചിക്കേെട്ടയെന്നും ഇപി കൂട്ടിച്ചേര്‍ത്തു.