സ്വര്‍ണവിലയില്‍ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ദിവസങ്ങളായി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ വൻ ഇടിവ്. ചൊവ്വാഴ്ച (05.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റിന് 800 രൂപയുമാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5785 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38360 രൂപയുമാണ് നിരക്ക്. സാധാരണ വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയില്‍ നിന്ന് 02 രൂപ കുറഞ്ഞ് 82 രൂപയായി. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.

സ്വര്‍ണത്തിന് 47000 കടന്ന വിലയിലാണ് ഇപ്പോള്‍ കുറവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച (04.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5885 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47080 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4885 രൂപയും ഒരു പവന്‍ 18 കാരറ്റിന് 39080 രൂപയുമായിരുന്നു വിപണി വില. തിങ്കളാഴ്ച വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 83 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച്‌ 84 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *