ഡോണാള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്.
സ്വന്തം സർക്കാരിന്റെ വിവരങ്ങള്‍ മോദി അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു. ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള് അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് പ്രഖ്യാപിച്ചു.
ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് ഒരു ഇന്ത്യ – യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചു. ഇതൊല്ലാം ട്രംപ് പ്രഖ്യാപിച്ചതിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി അറിഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
