സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്ക തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്‌സ്‌ആപ്പ്.

എച്ച്‌ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്സ്‌ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ ഫോട്ടോയും വീഡിയോയും പങ്കിടുന്നതിന് കമ്ബനി ആപ്പിന്റെ ഐഒഎസ് പതിപ്പും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍, സ്റ്റാറ്റസ് വിഭാഗത്തിലേക്കും എച്ച്‌ഡി ഗുണനിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും സപ്പോര്‍ട്ട് ചെയ്യും വിധം അപ്‌ഡേറ്റ് കൊണ്ടുവരാന്‍ കമ്ബനി പദ്ധതിയിടുന്നതായി വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ എച്ച്‌ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

വാട്ട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസില്‍ എച്ച്‌ഡി സപ്പോര്‍ട്ട് ലഭിക്കുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.23.26.3-നുള്ള വാട്സ്‌ആപ്പ് ബീറ്റയില്‍ ഇപ്പോള്‍ സ്റ്റാറ്റസില്‍ എച്ച്‌ഡി സപ്പോര്‍ട്ട് ലഭിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാട്ട്സ്‌ആപ്പില്‍ കാണുന്ന എച്ച്‌ഡി ഫോട്ടോ, വീഡിയോ ഷെയറിംഗ് ഐക്കണിന് സമാനമായി, വാട്ട്സ്‌ആപ്പിലെ സ്റ്റാറ്റസ് വിഭാഗത്തില്‍ ഇപ്പോള്‍ ഒരു പ്രത്യേക എച്ച്‌ഡി ഐക്കണ്‍ ഉണ്ട്. അതില്‍ ക്ലിക്കുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനും അവരുടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസായി പങ്കിടാനും അനുവദിക്കുന്നു.

സ്റ്റാറ്റസ് ഇടാന്‍ കുറഞ്ഞ റെസല്യൂഷനിലുള്ള ഫോട്ടോകളും വീഡിയോകള്‍ കണ്ടെത്താന്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നത് പരിഗണിച്ചാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്. സ്റ്റാറ്റസില്‍ എച്ച്‌ഡി നിലവാരത്തില്‍ സ്റ്റാറ്റസ് പങ്കിടണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റ പതിപ്പില്‍ ലഭ്യമാണെന്നും തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കു, ലഭ്യമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *