ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിര്‍മ്മാണ ചിലവിനേക്കാള്‍ തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .

ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിർമ്മാണ ചിലവിനേക്കാള്‍ അധികമായി തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു ഷാജി കോടങ്കടത്തു .

അങ്കമാലി മുതല്‍ മണ്ണുത്തി വരെ ബിഒടി റോഡില്‍ അടിയന്തരമായി ടോള്‍ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹർജിയില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

ടോള്‍ പിരിവിനെതിരായ മറ്റ് ഹർജികള്‍ കോടതി ഇന്ന് പരിഗണിച്ചു.

റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു.

മഴയില്‍ പലയിടത്തും സർവീസ് റോഡുകള്‍ തകർന്നതും കളക്ടർ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ടോള്‍ പിരിവ് തുടരാൻ അനുവദിക്കണമെന്ന് എൻഎച് എഐ നിലപാട് അറിയിച്ചതോടെ ടോള്‍ പിരിവ് നിർത്തുന്നതില്‍ കോടതി ഇടപെട്ടില്ല.

ട്രാഫിക് മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദേശങ്ങള്‍ പാലിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ NHAIക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

ഇത്തരത്തിലുള്ള ടോള്‍ പിരിവ് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *