തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പില്‍ പാർട്ടി നല്‍കുന്ന ഏതു ചുമതലയും താൻ ഏറ്റെടുക്കുമെന്നും മത്സരരംഗത്തു ഇറങ്ങുന്നതില്‍ എക്സൈറ്റഡ് ആണെന്നും മുൻ എംഎല്‍എ കെ എസ് ശബരീനാഥൻ പറഞ്ഞു .
ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നല്‍കിയതാണെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു . താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകള്‍ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎല്‍എ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
30വർഷമായി കൗണ്‍സിലറായി പ്രവർത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂർ), കെഎസ്‍യു വൈസ് പ്രസിഡൻറ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനില്‍കുമാർ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്.
വാർഡ് തലത്തില്‍ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.പാർട്ടിയില്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവർത്തകൻ ആയതുകൊണ്ട് തന്നെ പാർട്ടി നല്‍കുന്ന ഏതു ഉത്തരവാദിത്തവും ഒരു മടിയും കൂടാതെ തന്നെ ഏറ്റെടുക്കുമെന്നും വളരെ ഭംഗിയായി അത് നിർവഹിക്കുമെന്നും ശബരിനാഥൻ പറഞ്ഞു .
