മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ ഓട്ടോമേറ്റിക് വാതിലുകള്‍; തീരുമാനം ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

എല്ലാ മുംബൈ ലോക്കല്‍ ട്രെയിനുകളിലും ആളുകള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയില്‍വേ.

ദിവയ്ക്കും മുംബൈയ്ക്കും ഇടയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

മുബൈ-സബർബൻ ശൃംഖലയിലുള്ള എല്ലാ ട്രെയിനുകളും റീ ഡിസൈൻ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരക്കേറിയ ട്രെയിനില്‍ നിന്ന് ആളുകള്‍ താഴേക്ക് വീണ് അപകടം ഉണ്ടായത്. ഫുട്ബോർഡില്‍ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് അപകടത്തിനിരയായത്.

Leave a Reply

Your email address will not be published. Required fields are marked *