സിനിമയില്‍നിന്നും ഇനിയും പണമുണ്ടാക്കണം, മന്ത്രിസ്ഥാനം വലിച്ചെറിയാന്‍ ഒരുങ്ങി സുരേഷ് ഗോപി, കണ്ണൂരിലെ സദാനന്ദനെ മന്ത്രിയാക്കണമെന്ന് നടന്‍

കേരളത്തിലെ ബിജെപിയുടെ ഏക ലോക്‌സഭാ അംഗമായ തൃശ്ശൂര്‍ എംപി സുരേഷ് ഗോപി സിനിമാ അഭിനയത്തിലേക്ക് വീണ്ടും മടങ്ങുന്നു.

സാമ്ബത്തിക ആവശ്യങ്ങള്‍ കാരണമാണ് ഈ തീരുമാനം. വരുമാനം പൂര്‍ണമായും നിന്നുപോയി. കൂടുതല്‍ വരുമാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ പൂര്‍ണസമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നതോടെ സിനിമാ രംഗത്ത് നിന്ന് അകലുകയായിരുന്നു. മന്ത്രിസ്ഥാനം കൂടി ചുമലിലെത്തിയതോടെയാണ് അഭിനയം നിര്‍ത്തിയത്.

രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ സിനിമകള്‍ പൂര്‍ണമായി നിര്‍ത്തി. പക്ഷേ, ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വരുമാനം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞു. തീരുമാനം ബിജെപി നേതൃത്വത്തിന്റെ അനുമതിയോടെയാണ്. എംപി സ്ഥാനം ഉപേക്ഷിക്കുന്നില്ല. രണ്ടും സന്തുലിതമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. തനിക്ക് പകരം കണ്ണൂരില്‍ നിന്നും ബിജെപിയുടെ രാജ്യസഭാംഗമായ സി സദാനന്ദനെ മന്ത്രിയാക്കണമെന്ന അഭിപ്രായം സുരേഷ് ഗോപി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. നേരത്തെ അഭിനയ രംഗത്ത് തുടരാന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തുനിഞ്ഞ സുരേഷ് ഗോപിയെ കേന്ദ്രനേതൃത്വമാണ് തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *