‘ഭ്രാന്താലയം’ എന്ന് ആക്ഷേപിക്കപ്പെട്ടതില്‍നിന്ന് രാജ്യം ആകെ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ‘മാനവാലയ’മായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള ഇന്‍ഫ്രാസ്ര്‌ടക്‌ചര്‍ ഇന്‍വെസെ്‌റ്റ്‌മന്റ് ഫണ്ട് ബോര്‍ഡി (കിഫ്‌ബി)ന് രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യ സ്‌ഥാപനം എന്ന നിലയില്‍ കിഫ്‌ബിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംീഷ്, മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു.
‘കിഫ്‌ബിയുടെ പ്രസക്‌തി ഗൗരവമായി ആലോചിക്കണം. പഴയകാല കേരളത്തെക്കുറിച്ച് ഓര്‍ക്കുന്നതു നല്ലതാണ്. ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്നു വിവേകാനന്ദന്‍ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ‘ഭ്രാന്താലയം’ മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടര്‍ച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്‌ഥാപനം എന്ന നിലയില്‍ കിഫ്‌ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട, അസാധ്യം എന്ന ഒരു വാക്ക് സര്‍ക്കാരിനില്ല. പല കാര്യങ്ങളിലും പ്രത്യേകതകളുള്ള നാടാണു കേരളം. ഇന്ന് കാണുന്ന സൗകര്യങ്ങളോ അവസരങ്ങളോ ഒരുകാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നില്ല. സമൂഹത്തില്‍ വലിയൊരു വിഭാഗമാളുകള്‍ക്ക് പീഡനം അനുഭവിക്കേണ്ടിവന്നു. ഇന്ന് അതില്‍നിന്ന് മാറിയിട്ടുണ്ടെങ്കില്‍ നവോത്ഥാനത്തിന് അതില്‍ വലിയ പങ്കുണ്ട്. ജാതിഭേദവും മതവിദ്വേഷവും ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന നാടായി ഈ നാടിനെ മാറ്റാന്‍ വേണ്ടി നവോത്ഥാന നായകര്‍ നടത്തിയ പ്രവര്‍ത്തനം വലുതാണ്. അതോടൊപ്പം വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം. – മുഖ്യമന്ത്രി പറഞ്ഞു.
അടിസ്‌ഥാന സൗകര്യ വികസനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്‌ഥാന ധനകാര്യ വകുപ്പിന് കീഴില്‍ കേന്ദ്രീകൃത ഏജന്‍സിയാണ് കിഫ്‌ബി രൂപീകരിച്ചത്. 1999 ലെ കേരള അടിസ്‌ഥാന സൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബര്‍ 11നാണ് കിഫ്‌ബി നിലവില്‍ വന്നത്. 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ കിഫ്‌ബിയെ ശാക്‌തീകരിച്ചു. അത്യന്താപേക്ഷിതമായ പശ്‌ചാത്തല സൗകര്യം ഉടന്‍ സൃഷ്‌ടിക്കുക എന്ന തത്വമാണ് കിഫ്‌ബിയിലൂടെ നടപ്പാക്കുന്നത്. കേരളത്തിന്റെ പശ്‌ചാത്തല സൗകര്യവികസനത്തില്‍ 25 വര്‍ഷത്തിനിടെ 90,562 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്‌ബി വഴി അംഗീകാരം നല്‍കിയത്. നിര്‍മാണ പദ്ധതികള്‍, ദേശീയപാതകള്‍ക്കും വ്യാവസായിക അടിസ്‌ഥാന സൗകര്യങ്ങള്‍ക്കുമുള്ള ഭൂമി ഏറ്റെടുക്കല്‍, ആരോഗ്യ, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി 37,388 കോടി രൂപ കിഫ്‌ബി ചെലവഴിച്ചു. അംഗീകാരം നല്‍കിയ പദ്ധതികളില്‍ 21881 കോടി രൂപയുടെ പദ്ധതികള്‍ നിലവില്‍ പൂര്‍ത്തീകരിച്ചു. 27,273 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ദേശീയപാതാ വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പിന് സംസ്‌ഥാന വിഹിതമായി 5581 കോടി രൂപ കൈമാറിക്കഴിഞ്ഞു. ചടങ്ങില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനായിരുന്നു. നവകേരള ദര്‍ശനവും കിഫ്‌ബിയും വിഷയം സി.ഇ.ഒ: ഡോ. കെ. എം. ഏബ്രഹാം അവതരിപ്പിച്ചു. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു.
