ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു പ്രതി പട്ടികയില്‍.
കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍ വാസുവാണ്. 2019 മാര്‍ച്ചിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്ബായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങിളില്‍ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപോര്‍ട്ട് പ്രത്യേക സംഘം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി അത് വിറ്റിരുന്നു.ബാക്കി വന്ന സ്വര്‍ണം നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ഉപയോഗിക്കാന്‍ അനുമതി തേടി പോറ്റി കത്തെഴുതുമ്ബോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവായിരുന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിനാണ് വാസു ഈ കത്തയക്കുന്നത്.
