ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച് ചെയ്തുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ടോക്കിയോയില്‍ നിന്ന് സെൻഡായിയിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ജപ്പാനീസ് പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചു.
സെൻഡായിയില്‍ എത്തിയ ഇരുവരും ഈസ്റ്റ് ജപ്പാൻ റെയില്‍വേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ രണ്ട് ലോക്കോ പൈലറ്റിനെ സന്ദർശിച്ചു. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. സെമികണ്ടക്ടർ പ്ലാന്റ്, ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമാണ സെറ്റ് എന്നിവ ഉള്‍പ്പെടെ വിവിധയിടങ്ങള്‍ പ്രധാനമന്ത്രി സന്ദർശനം നടത്തി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ -5 ദൗത്യത്തിനും ധാരണയായി.