കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് പണം നല്‍കി തയ്യാറാക്കിയതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സ്റ്റാർട്ടപ്പ് ജെനോം എന്ന കമ്ബനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് . റിപ്പോർട്ട് തയ്യാറാക്കാനായി 2021 മുതല്‍ 2024 വരെ കമ്ബനിക്ക് 48,000 ഡോളർ നല്‍കി.
2019-2021 കൊവിഡ് കാലവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം പുറത്തുവിട്ടതെന്നും വി ഡി സതീശൻ ആരോപിച്ചു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ കുറിച്ചുള്ള റിപ്പോർട്ട് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിനെ തുടർന്നാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായി എന്ന് പറയുന്നത്. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന്റെ ഉപഭോക്താവാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മിഷനെന്നും സതീശന്‍.