എ ഡി എം നവീൻ ബാബുവിൻ്റെ മരണം ; സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയാകും

സി.പി.എമ്മില്‍ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യാക്കേസുണ്ടാക്കിയ പ്രതിസന്ധിയും പ്രത്യാഘാതവും വളരെ വലുതാണ്.

അതിൻ്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി ദിവ്യയുടെ അധിക്ഷേപത്തിന് ഇരയായി പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീൻ ബാബു ജീവനൊടുക്കിയത് സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പത്ര ദൃശ്യമാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചർച്ചകള്‍ കൊടുമ്ബിരി കൊണ്ടു. ഇതോടെ വ്യത്യസ്ത അഭിപ്രായവുമായി പത്തനംതിട്ടയിലും കണ്ണൂരിലെയും നേതാക്കള്‍ രംഗത്ത് വന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയായി.

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും നവീൻബാബുവിൻ്റെ മരണം ചൂടേറിയ ചർച്ചയ്ക്കിടയാക്കുമെന്നാണ് വിവരം. പാർട്ടി സംസ്ഥാന നേതൃത്വം നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പറയുമ്ബോഴും സി.ബി.ഐ അന്വേഷണത്തെ സർക്കാർ എന്തിനാണ് എതിർക്കുന്നതെന്ന ചോദ്യം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ ഉയർന്നേക്കും ‘Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *