സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് പറഞ്ഞ് രംഗത്ത്.
സി പി എമ്മിനും സി പി ഐക്കും തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാൻ സംയുക്ത സമിതി ഉണ്ടാവില്ലെന്നും സി പി ഐ സർക്കാർ തലത്തില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ പാഠമാണ് തൃശൂരിലെ തോല്‍വി നല്‍കിയത് എന്ന് പറഞ്ഞ ബിനോയ് വിശ്വം തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സർക്കാരിന് അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന സി പി ഐ നേതാവ് സി ദിവാകരൻ ഇടത് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഴിച്ചു പണി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഈ മാസം 16നു സി പി എം സംസ്ഥാന സമിതി ചേരും. 28നു കേന്ദ്രക്കമ്മിറ്റിയും ചേരുന്നതായിരിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വിലയിരുത്തലിനു ശേഷം സി പി എം നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞിരുന്നു.