ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഇടത് അധ്യാപക സംഘടന ; വിമര്‍ശനവുമായി വി.ഡി സതീശന്‍

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ ഇടത് അധ്യാപക സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

ഇതിന് പിന്നില്‍ സര്‍ക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോര്‍ത്തിക്കൊടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതെന്നും ഇവരുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പേര് പുറത്തുവന്നാല്‍ നാട്ടുകാര്‍ അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്ബത്ത് ഒരാളെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന്റെ പേരില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കില്ല. അനര്‍ട്ടിലെ അഴിമതിയും ഗൗരവമായ സംഭവമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം വരട്ടെ, അതിന് ശേഷം നിയമപരമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *