ഇന്ത്യയില്‍ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ സ്ഥിതിവിവരക്കണക്കുകളാണ് റിപ്പോർട്ടിന് ആധാരം.
നിർമാണ, കാർഷിക, കാർഷികേതര മേഖലകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികള്‍ ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായി വരുമാനം നേടുന്നു. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലെ നിർമാണ തൊഴിലാളികള്‍ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തില്‍ സാധാരണ കർഷക തൊഴിലാളികള്‍ പ്രതിദിനം 807 രൂപ സമ്ബാദിക്കുന്നു. ദേശീയ ശരാശരി 372 രൂപ മാത്രമാണ്.
ഇടതു സർക്കാരിന്റെ കീഴിലുള്ള ശക്തമായ സംസ്ഥാന നയങ്ങള്‍, ശക്തമായ ട്രേഡ് യൂനിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്നും ആർ.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു.
രാജ്യത്ത് പൊതുമേഖലാ നിയമനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളില്‍ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതല്‍ വ്യവസായ സൗഹൃദവും തൊഴില്‍ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴില്‍ക്ഷാമം രൂക്ഷമാകുമ്ബോഴാണ് തൊഴില്‍ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റമെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴില്‍ മേഖലയില്‍ കൂടുതല്‍ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു.