9 സംസ്ഥാനങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. രേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെൻ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂരിൻ്റെ അധിക ചുമതലയും നല്‍കി. ജിഷ്ണു ദേവ് വർമ്മ തെലങ്കാന ഗവർണറായും ഓംപ്രകാശ് മത്തൂർ സിക്കിം ഗവർണറായും സന്തോഷ് കുമാർ ഗാങ്വാർ ജാർഖണ്ഡ് ഗവർണറായും നിയമിതരായി. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവർണർ. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവർണറായി നിയമിച്ചു. സി പി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവർണറാകും. രാജസ്ഥാൻ, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.