നവകേരള സദസ്സ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ദുബൈയില്‍ മാധ്യമങ്ങളുമായി നടന്ന മുഖാമുഖത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ പാര്‍ട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ നേരിടാൻ മാര്‍ഗങ്ങള്‍ കണ്ടു പിടിക്കും. ഇത് മുമ്ബുമുള്ളതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പതിനായിരങ്ങള്‍ വന്നിരുന്നു. ഇത്തരം പരിപാടികള്‍ വഴി രാഷ്ട്രീയക്കാര്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെക്കുന്നു. അതില്‍ അഭിപ്രായം പറയാനില്ല -കാന്തപുരം വ്യക്തമാക്കി.
മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയര്‍ത്തുമ്ബോള്‍ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സര്‍ക്കാരിറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു.
സുന്നി ഐക്യം മാത്രമേ ഐക്യപാതയുള്ളൂ എന്നും, രാഷ്ട്രീയ ഐക്യം ഉചിതമല്ല എന്നും കാന്തപുരം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.