മുഖ്യമന്ത്രിയുടെ നവകേരളസദസിന്റെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പൊരിവെയിലില്‍ നിര്‍ത്തി മുദ്രാവാക്യം വിളിച്ചതായി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരളയാത്രയുടെ ബസ് കടന്നു പോകുന്ന വഴി പാനൂര്‍ ചമ്ബാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ റോഡരികില്‍ പൊരിവെയിലില്‍ നിര്‍ത്തി അധ്യാപകര്‍ മുദ്രാവാക്യം വിളിപ്പിച്ചുവെന്നു ആരോപിച്ചു കെ.എസ്.യു ജില്ലാപ്രസിഡന്റ് എം.സി അതുല്‍ മനുഷ്യാവകാശകമ്മിഷിന് പരാതി നല്‍കി.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മിഷന് എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജാഫും പരാതി നല്‍കിയിട്ടുണ്ട്. കടുത്ത വെയിലില്‍ സ്‌കൂള്‍അസംബ്‌ളി പോലും നടത്താന്‍ പാടില്ലെന്നചട്ടം നിലനില്‍ക്കവേ ബാലാവകാശനിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്തരത്തില്‍ കടുത്ത ബാലാവകാശലംഘനം നടന്നതെന്ന് നജാഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച്ചഉച്ചയ്ക്ക് മുഖ്യമന്ത്രി തലശേരിയില്‍നിന്നും പാനൂരിലേക്ക്‌പോകുന്ന വേളയിലാണ് എല്‍. പി സ്‌കൂളിന്റെ മതിലിനു സമീപമുളള റോഡരികില്‍ കുട്ടികളെ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ റോഡില്‍ നിര്‍ത്തിയതായും പരാതിയുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബരബസ്‌കടന്നുപോകുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ അഭിവാദ്യം ചെയ്തുകൊണ്ടു മുദ്രാവാക്യം വിളിക്കുന്നതും അധ്യാപകര്‍ വാഹനങ്ങള്‍കടന്നു പോയിട്ടും അതു തുടരാന്‍ പറയുന്നതുമായി ദൃശ്യങ്ങളാണ്‌സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചമ്ബാട് എല്‍.പി സ്‌കൂളിലെ ഇടതു അനുകൂല സംഘടനയിലെ അധ്യാപകരാണ് ഈ നിയമലംഘത്തിന് പിന്നിലെന്നാണ്‌കെ. എസ്.യുവിന്റെആരോപണം.

Leave a Reply

Your email address will not be published. Required fields are marked *