ഇലക്‌ട്രിക്‌ ബസുകള്‍ വിജയമല്ലെന്നും കിട്ടുന്നത്‌ തുച്‌ഛമായ ലാഭമാണെന്നും കെ.ബി. ഗണേഷ്‌ കുമാര്‍

ഇലക്‌ട്രിക്‌ ബസുകള്‍ വിജയമല്ലെന്നും കിട്ടുന്നത്‌ തുച്‌ഛമായ ലാഭമാണെന്നും ഗതാഗതമന്ത്രി കെ.ബി.

ഗണേഷ്‌ കുമാര്‍. ഇലക്‌ട്രിക്‌ ബസ്‌ വാങ്ങുന്നതിനോട്‌ യോജിപ്പില്ല.
ചെലവ്‌ കുറച്ച്‌, വരവ്‌ പരമാവധി കൂട്ടിക്കൊണ്ടുവന്നാല്‍മാത്രമേ കെ.എസ്‌.ആര്‍.ടി.യിസുടെ അക്കൗണ്ടില്‍ പണമുണ്ടാകൂ. ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി കെ.എസ്‌.ആര്‍.ടി.സിയുടെ അനാവശ്യ റൂട്ടുകള്‍ നിര്‍ത്തുകയും ചില റൂട്ടുകള്‍ പരിഷ്‌കരിക്കുകയും ചെയ്യും. ഒരോ ബസിന്റെയും കോസ്‌റ്റ്‌ ആക്കൗണ്ടിങ്‌ നടത്തിയാകും ഇതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി നടന്ന ചര്‍ച്ചയിലാണ്‌ കെ.എസ്‌.ആര്‍.ടി.സിയെ അടിമുടി മാറ്റുന്ന സൂചനകള്‍ നല്‍കിയത്‌.
കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ശമ്ബളം കൃത്യമായി കൊടുക്കാനുള്ള പദ്ധതി മനസിലുണ്ടെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഗണേഷ്‌ കുമാര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുമായി ഇക്കാര്യ സംസാരിച്ചിരുന്നു. ചില നീക്കങ്ങള്‍ നോക്കുന്നുണ്ട്‌. ശമ്ബളം ഒരുമിച്ച്‌ കൊടുക്കാനാകുമോ എന്നാണ്‌ നോക്കുന്നത്‌.
” ഇലക്‌ട്രിക്‌ ബസുകള്‍ വിജയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കെ.എസ്‌.ആര്‍.ടി.സി. ഏറ്റവും കൂടുതല്‍ ഓടുന്നത്‌ റെയില്‍വേ സൗകര്യം ഇല്ലാത്ത മലയോര മേഖലകളിലാണ്‌. കെ.എസ്‌.ആര്‍.ടി.സിക്ക്‌ പണമുണ്ടാക്കി കൊടുക്കുന്നത്‌ ആ മേഖലകളിലാണ്‌.
അത്തരം മേഖലകളിലേക്ക്‌ ഇത്‌ പോകാന്‍ ബുദ്ധിമുട്ടാണ്‌. മിക്കവാറും ഇലക്‌ട്രിക്‌ ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ്‌ ബസ്‌ ഓടുന്നത്‌. നൂറുപേര്‍ക്ക്‌ കയറാന്‍ ഇതില്‍ സൗകര്യമില്ല. നൂറുപേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച്‌ എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന്‌ കറന്റ്‌ ചാര്‍ജ്‌ എത്ര രൂപ വേണം? ്രൈഡവര്‍ക്ക്‌ ശമ്ബളം എത്രവേണം. കിലോമീറ്ററിന്‌ 28 പൈസ വച്ച്‌ കെ.എസ്‌.ആര്‍.ടി.സി, സ്വിഫ്‌റ്റിന്‌ കൊടുക്കണം. നൂറു കിലോമീറ്റര്‍ ഓടുമ്ബോളോ, എത്ര രൂപ മിച്ചമുണ്ട്‌.” മന്ത്രി ചോദിച്ചു.
മന്ത്രി നയം വ്യക്‌തമാക്കിയതോടെ, കൊട്ടിഘോഷിച്ചും കോടികള്‍ പൊടിച്ചും റോഡിലിറക്കിയ ഇലക്‌ട്രിക്‌ ബസുകള്‍ അകാലചരമം പ്രാപിച്ചേക്കുമെന്നാണു സൂചന. മന്ത്രിയുടെ വിലയിരുത്തലുകള്‍ ശരിയാണെങ്കില്‍ ഇലക്‌ട്രിക്‌ ബസുകള്‍ വാങ്ങിക്കൂട്ടിയവര്‍ പ്രതിക്കൂട്ടിലാകും. ഇതിനായി മുന്‍കൈ എടുത്ത ചില ഉന്നത ഉദ്യോഗസ്‌ഥരുടെ നീക്കത്തിലെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്‌ “മംഗളം” നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ “വെയര്‍ ഈസ്‌ മൈ കെ.എസ്‌.ആര്‍.ടി.സി.” എന്നൊരു മൊബൈല്‍ ആപ്പ്‌ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബസുകളിലുള്ള ജി.പി.എസ്‌. സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത്‌ കണ്‍്രടോള്‍ റൂം തുടങ്ങും. കെ.എസ്‌.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട്‌ എല്ലാ കാര്യങ്ങളും കേന്ദ്രീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സോഫ്‌റ്റ്‌വെയറും കൊണ്ടുവരും. കെ.എസ്‌.ആര്‍.ടി.സി. പമ്ബുകള്‍ ലാഭത്തിലാണ്‌ പോകുന്നത്‌. സ്‌ഫിറ്റ്‌ കമ്ബനി ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌. യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. കെ.എസ്‌.ആര്‍.ടി.സി. തനത്‌ ഫണ്ട്‌ കണ്ടെത്തുന്നത്‌ ചര്‍ച്ചയായെന്നും സിറ്റി സര്‍ക്കിള്‍ ഉള്‍പ്പടെ നഷ്‌ടത്തിലോടുന്ന റൂട്ടുകളില്‍ മാറ്റം വരുത്തുമെന്നും ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്‌തമാക്കി. ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നു യൂണിയന്‍ ഭാരവാഹികളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *