എ.ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദങ്ങള്‍ കൊടുമ്ബിരി കൊണ്ടിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി.
കൂടിക്കാഴ്ച വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാനാണ് എഡിജിപി ആര്‍എസ്‌എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യം മുന്നണിക്കുള്ളിലും ശക്തമായി ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിനും മുഖ്യമന്ത്രി ചെവി കൊടുത്തിട്ടില്ല. വൈകാതെ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷ.