വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഉപ്പൂത്തിയില്‍ കെ.പി.

റഷീദാ(38)ണ് മരിച്ചത്. മുട്ടില്‍ പരിയാരം സ്വദേശികളായ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതര പരിക്കേറ്റ റിയ (18), കാര്‍ ഡ്രൈവര്‍ ഷൈജല്‍ (23), ആസ്യ (42) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ഫിഫിന്‍ (8), മുഹമ്മദ് ഷാന്‍ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് ജിഷാദ് (19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹില്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉംറയ്ക്ക് പോകുന്ന കുടുംബാംഗത്തെ യാത്ര അയയ്ക്കാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പോയശേഷം മടങ്ങി വരികയായിരുന്നു സംഘം.

Leave a Reply

Your email address will not be published. Required fields are marked *