കുട്ടികള്‍ക്ക് മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസിന് തുല്യം, വ്യക്തമാക്കി കേരളാ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസ് പോലെ തന്നെയാണെന്ന് കേരള ഹൈക്കോടതി.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് ഇത് എന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് പോക്സോ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച ശേഷം പ്രതികള്‍ ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെ കേസിലാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിരിക്കുന്നത്. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍

ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്‌നശരീരം കാണിക്കുമ്ബോള്‍, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്‌സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷന്‍ 11 (ശ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രതികള്‍ നഗ്‌നരായ ശേഷം, മുറി പൂട്ടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി മുറിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍, പോക്സോ നിയമത്തിന്റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാണ്‍കെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *