എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഐഎം.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ശവസംസ്കാര ചടങ്ങുകള്‍ക്കു ശേഷം തീരുമാനമെടുക്കും. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും. യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കണ്ണൂര്‍ ടൗണ്‍ പൊലീസ് പത്തനംതിട്ടയില്‍ എത്തി അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും.