സൗദി ജയിലില്‍ കഴിയുന്ന റഹീമിന് ഇന്നും മോചന ഉത്തരവില്ല, വിധി രണ്ടാഴ്ചത്തേക്ക് മാറ്റി റിയാദ്

18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല.

വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.

ലോക മലയാളികള്‍ ആകാംക്ഷയോടെയാണ് ഈ ദിനവും കാത്തിരുന്നത്. വീണ്ടും പ്രതീക്ഷ രണ്ടാഴ്ചക്കപ്പുറത്തേക്ക് നീളുകയാണ്. കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബെഞ്ച്, മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ് അേങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഈ ദിവസത്തിന് വേണ്ടി പ്രത്യാശയോടെയുള്ള കാത്തിരിപ്പായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിെൻറ കുടുംബവും റിയാദ് സഹായ സമിതിയും ഉള്‍പ്പെടെയുള്ളവർ. ഇന്നത്തെ സിറ്റിങ്ങിെൻറ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.

18 വർഷം മുമ്ബ് വീട്ടില്‍നിന്ന് സൗദി അറേബ്യയിലേക്ക് തൊഴില്‍ തേടി കടല്‍ കടന്ന അബ്ദുല്‍ റഹീം കോടമ്ബുഴയിലെ മച്ചിലകത്ത് വീട്ടിലേക്ക് പിന്നീട് മടങ്ങി ചെന്നിട്ടില്ല. മകനെ കാണാനാകതെ റഹീമിെൻറ പിതാവ് ലോകത്തോട് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *