അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയില്‍ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.നിലയ്ക്കല്‍ -പമ്ബ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവില്‍ പമ്ബയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോണ്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകള്‍ നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ സർവീസ് നടത്തി.വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലില്‍ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സില്‍ വേണം പമ്ബയിലെത്താൻ.
നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡില്‍ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകള്‍ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കരികിലേക്ക് തീർഥാടകർക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്.ഇരുനൂറിനടുത്ത് ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്ബയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്ബയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്ബയിലെത്തിക്കുന്നതിന് സ്പെഷ്യല്‍ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.പമ്ബയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെ.എസ്.ആർ.ടി.സി. നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്ബയില്തന്നെയുണ്ട്.
ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ സർവീസുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയില്‍ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.നിലയ്ക്കല്‍ -പമ്ബ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവില്‍ പമ്ബയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോണ്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകള്‍ നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ സർവീസ് നടത്തി.
വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലില്‍ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സില്‍ വേണം പമ്ബയിലെത്താൻ. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡില്‍ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകള്‍ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്കരികിലേക്ക് തീർഥാടകർക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്.ഇരുനൂറിനടുത്ത് ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്ബയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്ബയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്ബയിലെത്തിക്കുന്നതിന് സ്പെഷ്യല്‍ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.പമ്ബയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെ.എസ്.ആർ.ടി.സി. നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്ബയില്തന്നെയുണ്ട്.ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ സർവീസുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.