തൊഴിലുറപ്പ് പദ്ധതിയില്‍ 10.43 കോടി പേരെ ഒഴിവാക്കിയതിനെതിരെ പാര്‍ലമെൻറില്‍ പ്രതിഷേധ കൊടുങ്കാറ്റായി കെ.സി വേണുഗോപാല്‍ എംപി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 10.43 കോടി തൊഴിലുറപ്പ് തൊഴിലാളികളുടെ പേരുകള്‍ ഒഴിവാക്കിയ നടപടിയെ ലോക്സഭയില്‍ ചോദ്യം ചെയ്ത് കെ.

സി വേണുഗോപാല്‍ എംപി.

2021-2022 വർഷത്തില്‍ 1.49 കോടി പേരെയും 2022-2023 വർഷത്തില്‍ 5.53 കോടി പേരെയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം ചോദ്യേത്തര വേളയില്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പേര് ഒഴിവാക്കുന്ന നടപടി കൂടുമ്ബോള്‍ ബജറ്റ് വിഹിതം കൂടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

2022-23 വർഷത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ആധാർ അടിസ്ഥാനത്തില്‍ വേതനം നല്‍കാൻ തീരുമാനിച്ചതും നിർബന്ധമാക്കിയതും. ഇതേ വർഷമാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളുടെ പേര് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്.

ഈ പ്രശ്നം തൊഴില്‍ മന്ത്രാലയത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് തൊഴില്‍ വകുപ്പ് മന്ത്രിയോട് കെ.സി വേണുഗോപാല്‍ ചോദിച്ചു. ആധാർ ലിങ്ക് ചെയ്യാനുള്ള ഉത്തരവാണോ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഇത്രയധികം തൊഴിലാളികള്‍ ഒഴിവാക്കപ്പെടാനുണ്ടായ കാരണമെന്നും അദ്ദേഹം ആരാഞ്ഞു.

യുപിഎ സർക്കാറിൻ്റെ കാലത്തെ അഴിമതിയുടെ സ്മാരകമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് രാജ്യസഭയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അഭിമാനം കൊള്ളുകയാണെന്നും കെ.സി വേണുഗോപാല്‍ വിമർശിച്ചു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അവതരിപ്പിച്ചത് 2006-ലാണ്. 18 വർഷം കൊണ്ട് മൊത്തം ബജറ്റ് തുക പലമടങ്ങ് വർധിച്ചിട്ടും കേന്ദ്രം തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ നാമമാത്രമായ വർധനവാണ് വന്നിട്ടുള്ളത്. തൊഴിലാളികള്‍ക്കുള്ള വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *