കൊല്ലം ചെമ്മാമുക്കില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അനിലയും പത്മരാജനും തമ്മില്‍ നിലനിന്നിരുന്ന കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. ഇരുവരുടെയും ബന്ധുക്കളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തും.
വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. അനിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കും. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയ്‌ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. തീ പടര്‍ന്നതോടെ സോണി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊ ലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്.