വയനാട്ടില്‍ കനത്ത മഴ; വയനാട്- കല്‍പ്പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചില്‍: എറണാകുളത്ത് വീടിന്റെ മുകളില്‍ മണ്ണിടിഞ്ഞ് വീണു

കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ നാശനഷ്ടം. വയനാട്-കല്‍പറ്റ ബൈപ്പാസില്‍ മണ്ണിടിച്ചിലുണ്ടായി.

ഗതാഗതവും തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് വീട് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മഴയെ തുടർന്ന്, സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ക്കും ട്രക്കിംഗിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്ബ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും ചേർന്നിരുന്നു.

അതേസമയം, എറണാകുളം പള്ളിക്കരയില്‍ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. അപകടത്തില്‍ വീടിന്റെ രണ്ട് മുറികള്‍ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയായിരുന്നു സംഭവം. പള്ളിക്കര സ്വദേശി ജോമോന്റെ വീടാണ് മണ്ണിടിച്ചിലില്‍ ഭാഗീകമായി തകർന്നിരിക്കുന്നത്. വീടിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുമ്ബോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *