മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാര്‍ ഇഡിക്ക് മുമ്ബാകെ ഹാജരാകും. ഹവാല ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മോന്‍സണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകള്‍ പരാതിക്കാര്‍ ഇഡിക്ക് കൈമാറും.
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റവുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളുടെ രേഖകളും പരാതിക്കാര്‍ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.