നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടില്‍ ഇന്ന് അരമണി കിലുക്കി, താളത്തില്‍ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്.
പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക. ഏഴ് സംഘങ്ങളായാണ് പുലികള്‍ ഇറങ്ങുന്നത്.
ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികള്‍ മട വിട്ട് നഗരത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ട് 5നു നായ്ക്കനാലില്‍ പാട്ടുരായ്ക്കല്‍ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാഗ് ഓഫ്.
പുലിക്കളിയുടെ ഭാഗമായി തൃശൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
രാവിലെ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതല്‍ 51 വരെ പുലികളാണ് ഓരോ സംഘത്തിലുമുണ്ടാകുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.