രാഹുല്‍ ഗാന്ധിയുടെ നാവ് അറുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസ്.
ബല്‍ദാന പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സഞ്ജയ് ഗെയ്ക്വാദ് ആണ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന പരാമര്‍ശം നടത്തിയത്.
സഞ്ജയ് ഗെയ്ക്വാദിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. വിദേശത്തായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ സംവരണ സമ്ബ്രദായം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ്. അടുത്തിടെ നടത്തിയ യുഎസ് സന്ദര്‍ശന വേളയില്‍ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കും, ഗെയ്ക്വാദ് പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ നിരവധി നേതാക്കളാണ് ഗെയ്ക്വാദിനെതിരെ രം?ഗത്തെത്തിയത്. ?ഗെയ്ക്വാദിന്റെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ പ്രതികരണം. വിവാദപ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു.