പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും എതിരായുള്ള നടപടികള്‍ ശക്തമാക്കി ഇഡി.
കേസുകളിലെ അന്വേഷണം വേഗത്തില്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന് ഒപ്പം ഇ ഡി അന്വേഷണം നേരിടുന്നത് നാല് മുഖ്യമന്ത്രിമാരാണ്. കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോര്‍ രാജികത്ത് നല്‍കിയത്. രാജിയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30ന് അധികൃതര്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡി എന്നിവരാണ് ഇ ഡി അന്വേഷണം നേരിടുന്ന മറ്റ് മുഖ്യമന്ത്രിമാര്‍.
ഭൂപേഷ് ബാഗല്‍, ലാലു പ്രസാദ് യാദവ്, ഭൂപീന്തര്‍സിംഗ് ഹുഢ, അശോക് ഗലോട്ട്, അഖിലേഷ് യാദവ്, മായാവതി, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, നബാം തൂക്കി, ഒക്രാം ബോബി സിംഗ്, ശങ്കര്‍ സിംഗ് വഗേല, ശരത് പവര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരും ഇഡി അന്വേഷണം നേരിടുന്നുന്ദ്.
ഏപ്രില്‍ 2021 ലാണ് പിണറായി വിജയന് എതിരായുള്ള അന്വേഷണം ഇ ഡി ആരംഭിച്ചത്.കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സിലാവലിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിണറായി വിജയനെതിരെ നടക്കുന്നതത്.