ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അല്ലാതായെന്ന് പറഞ്ഞ അദ്ദേഹം, ഈ ഏജന്‍സികള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശിച്ചു.
അഴിമതിയില്‍ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പിന് വേണ്ടി കെഞ്ചില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി. പോരാട്ടം തുടരുമെന്നും പരാജയം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.