നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. ബുധനാഴ്ച തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്.
നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2009-ല്‍ ടിആര്‍എസ്സില്‍ നിന്ന് എംപിയായ വിജയശാന്തി 2014 ല്‍ ആണ് കോണ്‍ഗ്രസിലെത്തിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് രാജിവച്ചു ബിജെപിയിലെത്തിയത്.