കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങള്‍ ഒരുമിച്ച് ചാർജ് ചെയ്യാം. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സിയാല്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ സംരംഭം.
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 2 ചാർജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി ഫാസ്റ്റ് ചാർജറിൻ്റെ 4 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങള്‍ ഒരുമിച്ച് ചാർജ് ചെയ്യാന്‍ കഴിയും. ചാർജ് മോഡ് എന്ന ചാർജിങ് ആപ്പ് വഴിയാണ് വാഹനങ്ങള്‍ ചാർജ് ചെയ്യേണ്ടതും തുക അടയ്‌ക്കേണ്ടതും. ഉപഭോക്താക്കള്‍ക്ക് താല്പര്യമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.