‘അവര്‍ ചെയ്തത് തെറ്റെന്നു തോന്നിയാല്‍ മതി, തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാല്‍ മതി’ – നമ്ബി നാരായണൻ

കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല കുറ്റബോധം അവർക്ക് ഉണ്ടായാല്‍ മതിയെന്ന് നമ്ബി നാരായണൻ.

കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ വിധിവന്നതോടെയാണ് നമ്ബിനാരായണൻ ഇക്കാര്യം വ്യക്തമാക്കിയത്. കേസിനകത്ത് തന്റെ ജോലി കഴിഞ്ഞു,ആരാണ് കുറ്റം ചെയ്തത് എന്നറിയാൻ താൻ ശ്രമിച്ചുവെന്നും കേസ് പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി എന്നുമാണ് നമ്ബി നാരായണൻ മാധ്യമങ്ങളോട് പറഞ്ഞത്.

എല്ലാവരും മടുത്തുവെന്നും പക്ഷെ വിധി അനുകൂലമായി വന്നപ്പോഴാണ് കേസിലേക്ക് വീണ്ടും തിരിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അവർ ചെയ്തത് തെറ്റെന്നു തോന്നിയാല്‍ മതി. തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാല്‍ മതി. മാപ്പ് പറയണമെന്നില്ല അബദ്ധം പറ്റി എന്നത് സമ്മതിച്ചാല്‍ മതി എന്നും അദ്ദേഹം വ്യക്തമാക്കി.

സിബി മാത്യൂസ് ജയിലില്‍ പോകണമെന്ന് ആഗ്രഹമില്ല. താൻ തെറ്റ്കാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്ക് ഉണ്ടായിരുന്നു. 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത്.ഞാൻ ജീവിച്ചിരിക്കെ തന്നെ അത് നടന്നുവെന്നും പ്രതികള്‍ ജയിലില്‍ പോകണമെന്ന് തനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

2018ലെ വിധിയില്‍ തന്നെ താൻ തൃപ്തനാണ്, മറിയം റഷീദയുമായി ഒരു ബന്ധവുമില്ല,അതെനിക്ക് പറയാൻ കഴിയും.30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത് എന്നും നമ്ബി നാരായണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *