പി വി അൻവറിന് കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നല്‍കിയ പരാതിയിലാണ് നോട്ടീസ്.
കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഡിസംബർ മൂന്നിന് പി വി അൻവർ കോടതിയില്‍ ഹാജരാകണം.
അതേസമയം, വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അൻവർ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അൻവർ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.